
തിരുവനന്തപുരം: ചോദ്യപേപ്പർ മോഷണം പോയതിനെ തുടർന്ന് വീണ്ടും പരീക്ഷ മാറ്റിവയ്ക്കൽ.ഒന്നാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷകളിൽ 22ന് നടക്കാനിരുന്ന ഇംഗ്ലീഷ് പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് വിഷയങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് ദിവസങ്ങൾക്ക് മുമ്പ് ചോദ്യപേപ്പറുകൾ മോഷണം പോയത്. ഇതുകാരണം ചില പരീക്ഷകൾ കഴിഞ്ഞ രണ്ടു ദിവസവും മാറ്റിവച്ചിരുന്നു.