farmer-strike-

തിരുവനന്തപുരം : കർഷകരുടെ പൗരാവകാശങ്ങളെ വിലകുറച്ച് കണ്ട് കൂടുതൽ പ്രക്ഷോഭങ്ങളിലേക്ക് അവരെ തള്ളിവിടരുതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞ ഡോ.മേരി ജോർജ് പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിയ കർഷക ജ്വാല സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അദ്ധ്യക്ഷത വഹിച്ചു.

സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ പി.ജെ . ജോസഫ് , റോഷി അഗസ്റ്റിൻ , മുൻ എം.പി.ഫ്രാൻസിസ് ജോർജ്, മുൻ മന്ത്രി ടി. യു. കുരുവിള , രാഷ്ട്രീയ കിസാൻ മഹാ സംഘ് കൊ-ഓർഡിനേറ്റർ അഡ്വ. ബിനോയ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.