
തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ 23ന് രാവിലെ 10ന് പത്തനാപുരം നടുകുന്ന് സാഫല്യം ആഡിറ്റോറിയത്തിൽ വായ്പ യോഗ്യത നിർണയ ക്യാമ്പ് സംഘടിപ്പിക്കും. രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്തവർക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയിൽ പരിചയപ്പെടുത്തും. അർഹരാകുന്നവർക്കു തത്സമയം വായ്പ നിബന്ധനകളോടെ അനുവദിക്കും.
സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൻ കീഴിൽ സംരംഭകരാകാൻ താത്പര്യമുള്ളവർ നോർക്ക റൂട്സിന്റെ വെബ്‌സൈററ്റായ www.norksroots.net ൽ പദ്ധതിയുടെ വിവരണം, പാസ്‌പോട്ട്, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്ത് പേര് രജിസ്റ്റർ ചെയ്യണം. ഒപ്പം തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, 2 വർഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ട്, റേഷൻ കാർഡ്, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ അസലും, പകർപ്പും, 3 പാസ്‌പോർട്ട് സൈസ് ഫോട്ടോയും അന്നേദിവസം കൊണ്ടുവരണം.
കൂടുതൽ വിവരങ്ങൾക്കു സി.എം.ഡി യുടെ സഹായ കേന്ദ്രം (8590602802), നോർക്ക റൂട്സിന്റെ ടോൾ ഫ്രീ നമ്പർ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാൾ സേവനം), കൊല്ലം (04742791373) എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.