kk-shailaja

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കൊവിഡ് വ്യാപനത്തിന് സാദ്ധ്യതയുണ്ടെന്നും അടുത്ത രണ്ടാഴ്ച നിർണായകമാണെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ജനങ്ങൾ സ്വയം ലോക്ക്ഡൗൺ പാലിക്കണം. പ്രകടനങ്ങളും കൂട്ടായ്മകളും ഒഴിവാക്കണം. അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങുക.വാക്സിൻ വരുന്നതുവരെ അതീവജാഗ്രത തുടരണമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ യോഗങ്ങളും പരിപാടികളും നടത്തണമെന്ന നിർദേശമുണ്ടായിരുന്നെങ്കിലും വലിയ ആൾക്കൂട്ടങ്ങളുണ്ടായി.കൊവിഡ്‌ കേസുകൾ വീണ്ടും ഉയരുമെന്ന ഭയമുണ്ട്. ചിലയിടങ്ങളിൽ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങി.തിരഞ്ഞെടുപ്പിനുശേഷം വലിയതോതിൽ വർദ്ധനയുണ്ടാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. മാസ്‌ക് ധരിക്കണം. കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.