amma

തിരുവനന്തപുരം: തൈക്കാട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. വ്യാഴാഴ്ച പുലർച്ചെ 4.20നാണ് മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിനെ ലഭിച്ചത്. ഇന്ത്യൻ സ്വതന്ത്യസമര പ്രവർത്തകയും എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന അരുണ ആസിഫ് അലിയുടെ സ്‌മരണാർത്ഥം കുഞ്ഞിന് അരുണ എന്ന് പേരിട്ടു.

കുഞ്ഞിനെ തൈക്കാട് കുട്ടികളുടെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. സംസ്ഥാനത്ത് അമ്മത്തൊട്ടിൽ സ്ഥാപിച്ചതിന് ശേഷം ലഭിക്കുന്ന 280ാ മത്തെയും തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 144ാമത്തെ കുട്ടിയുമാണ് അരുണ. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതിയുമായി ബന്ധപ്പെടണമെന്ന് ശിശുക്ഷേമ ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു.