
മുടപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർത്ഥികളായി മത്സരിച്ച ജനപ്രതിനിധികൾക്ക് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ. അനിൽ സ്വീകരണം നൽകി. സി.പി.ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി. റ്റൈറ്റസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി സ്‌പീക്കർ വി. ശശി, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ്.ബി ഇടമന, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. രാജു, മണ്ഡലം അസിസ്റ്റ് സെക്രട്ടറി തോന്നയ്‌ക്കൽ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. മുട്ടപ്പലം ബ്ലോക്ക് ഡിവിഷനിൽ വിജയിച്ച ഗംഗ, കിഴുവിലം ബ്ലോക്ക് ഡിവിഷനിൽ വിജയിച്ച കവിത സന്തോഷ്, ഗ്രാമ പഞ്ചായത്ത് വാർഡ് തലത്തിൽ വിജയിച്ച സൂസി ബിനു, ഉദയ, ജി. ഗോപകുമാർ, ആർ. രജിത, സുനിൽ, പള്ളിയറ ശശി, സരിത, മംഗലപുരം സുനിൽ, ശ്രീലത, റെക്‌സിൻ മേരി, ഡോറി ജേക്കബ് എന്നിവർക്കാണ് സ്വീകരണം നൽകിയത്.