kerala-university

തിരുവനന്തപുരം: കൊവിഡ് വ്യാപനം കാരണം കേരള സർവകലാശാലയുടെ മാർച്ച് 2020ലെ നാലാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ ബി.കോം. സി.ബി.സി.എസ്.എസ്/സി.ആർ, നാലാം സെമസ്റ്റർ പി.ജി (എം.എ/എം.എസ്.സി/എം.കോം) ജൂലായ് 2020 എന്നീ പരീക്ഷകൾ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സ്‌പെഷ്യൽ പരീക്ഷയ്‌ക്ക് ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർക്ക് അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി ഡിസംബർ 28 ആയി നീട്ടി.