g-kesavan



തിരുവനന്തപുരം: ആർ.എസ്. പി ആദ്യകാല നേതാവും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും യുടിയുസി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായിരുന്ന കമലേശ്വരം തോട്ടം എള്ളുവിളാകത്ത് വീട്ടിൽ ജി.കേശവൻ (92) നിര്യാതനായി.

എൻ.ശ്രീകണ്ഠൻ നായർ , ടി.കെ.ദിവാകൻ, ബേബി ജോൺ, കെ.പങ്കജാക്ഷൻ, കെ.സി.വാമദേവൻ തുടങ്ങിയവരോടൊപ്പം ദീർഘകാലം പ്രവർത്തിച്ചു . ട്രാവൻകൂർ ഡ്രെയിനേജ് വർക്കേഴ്സ് യൂണിയൻ, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ തുടങ്ങിയ ട്രേഡ് യൂണിയൻ സംഘടനകളുടെ സ്ഥാപക നേതാവാണ്. ഡ്രെയിനേജ് തൊഴിലാളികളുടെ അവകാശസമരങ്ങളിൽ മുൻനിര പോരാളിയായിരുന്നു ജി.കേശവൻ. അഞ്ച് തവണ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം നടത്തിയിട്ടുണ്ട്. തൊഴിലാളി സമരങ്ങളുടെ പേരിൽ പൊലീസ് മർദ്ദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.ഭാര്യ:പരേതയായ റ്റി. പുഷ്പമ്മ. മക്കൾ:
കെ. മനോഹരൻ ( ആർ എസ് പി തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം), കെ.ജയകുമാർ (ആർ എസ് പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം), കെ.സുനിൽകുമാർ, കെ.അനിൽകുമാർ, പ്രിയകുമാരി . മരുമക്കൾ: സുഗതകുമാരി, ജലജകുമാരി, ചിത്ര, രാധിക, സതീഷ് .