march

തിരുവനന്തപുരം: സംസ്ഥാന ഓഡിറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ടിൽ കേരള നഴ്സിംഗ് കൗൺസിലിൽ വ്യാപക അഴിമതിയെന്ന വാർത്ത പുറത്തുവന്നതിനെ തുടർന്ന് കേരള ഗവ. നഴ്സസ് യൂണിയൻ നഴ്സിംഗ് കൗൺസിലിലേക്ക് നടത്തിയ മാർച്ച് സെറ്റോ ചെയർമാൻ ചവറ ജയകുമാർ ഉദ്ഘാടനം ചെയ്‌തു. നഴ്സിംഗ് കൗൺസിൽ അഴിമതിയിൽ വിജിലൻസ് അന്വേഷണം വേണമെന്നും 10 വർഷത്തെ കണക്കുകളും മറ്റും ആഡിറ്റ് ചെയ്യണമെന്നും സംസ്ഥാന പ്രസിഡന്റ് കെ.ഡി. മേരി, ജനറൽ സെക്രട്ടറി സന്തോഷ് കെ.എസ് എന്നിവർ ആവശ്യപ്പെട്ടു. കൗൺസിൽ ഗേറ്റ് തള്ളിത്തുറന്നു അകത്തുകയറിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ട്രഷറർ ആശ. എൽ, ജില്ലാ പ്രസിഡന്റ് എസ്.എം അനസ് എന്നിവർ നേതൃത്വം നൽകി.