bjp

തിരുവനന്തപുരം: തലസ്ഥാന കോർപറേഷനിലെ ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് വർദ്ധന. ആകെ പോൾ ചെയ്ത 2കോടി 10ലക്ഷം വോട്ടുകളിൽ ബി.ജെ.പി 35.75 ലക്ഷം വോട്ട് നേടി. പോൾ ചെയ്ത വോട്ടിന്റെ 17.1 ശതമാനം വരുമിത്. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേടിയ ഏറ്രവും അധികം വോട്ടും വോട്ടിംഗ് ശതമാനവുമാണിത്. ഒന്നര വർഷം മുമ്പ് നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ 15.64 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. വോട്ടാകട്ടെ 31,71,792 2015 ഉം.. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 13.28ശതമാനം വോട്ടാണ് നേടിയത്. ആറുമാസം കഴിഞ്ഞ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അത് 14.96 ശതമാനമായി.