tree
പശ്ചിമഘട്ട ക്വാറി സമരത്തിൽ പങ്കടുക്കവേ മാഫിയാകൾ കല്ലെറിഞ്ഞു കൊന്ന അനുപിൻ്റെ ഓർമ്മക്കായി മാവിൻതൈകൾ നട്ട് പരിസ്ഥിതി പ്രവർത്തകൻഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു. കെ.കെ വാമലോചനൻ, കെ.എം.രാധാകൃഷ്ണൻ, പി.വി ശശി എന്നിവർ സമീപം

കൊച്ചി: പശ്ചിമഘട്ട ക്വാറി സമരം നടന്ന വടകരയിൽ നരിപ്പറ്റ പഞ്ചായത്തിൽ കൈവേലിയിൽ 2013 സിസംബർ 19 ന് കൊല്ലപ്പെട്ട പരിസ്ഥിതി പ്രവർത്തകൻ അനുപിന്റെ ഓർമ്മക്കായിട്ട് പ്രകൃതിസംരക്ഷണ വേദി ഓർമ്മ മരം നട്ടു. എറണാകുളം അംബേദ്ക്കർ സ്റ്റേഡിയത്തിനു സമീപം നാട്ടുമാവിൻ തൈ നട്ട് സംസ്ഥാന സമതി അംഗംഏലൂർ ഗോപിനാഥ് ഓർമ്മ പുതുക്കി. കുംടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതനു സർക്കാർ ജോലിയും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.കെ.വാമലോചനൻ, കെ.എസ്.ദിലീപ് കുമാർ, കെ.എം.രാധാകൃഷ്ണൻ, പി.വി.ശശി എടവനക്കാട്, വി.പി.സുബ്രമണ്യൻ ഏരൂർ എന്നിവർ പങ്കെടുത്തു.