kovalam

തിരുവനന്തപുരം: കോവളം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ പിടിയിലായി. മുക്കോല സ്വദേശികളായ നെൽസൺ (20), ബബായ്‌ഘോഷ്(19) എന്നിവരെയാണ് കോവളം പൊലീസ് പിടികൂടിയത്. കോവളം സ്വദേശിയായ പെൺകുട്ടിയെ വശീകരിച്ച് കൊണ്ടുപോയശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കോവളം എസ്.എച്ച്.ഒ അനിൽകുമാർ.പി, എസ്.ഐമാരായ അനീഷ്‌കുമാർ, മണികണ്ഠനാശാരി, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒമാരായ ഷൈജു, രാജേഷ് ബാബു, അരുൺ, ലജീവ്, ശ്രീകാന്ത്, വിജിത, സുജിത, കാവേരി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.