arrest

കിളിമാനൂർ: പോങ്ങനാട് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ കയറി അതിക്രമം നടത്തിയ മൂന്ന് പ്രതികൾ അറസ്റ്റിൽ. യു.ഡി.എഫ് പ്രവർത്തകരായ പോങ്ങനാട് കക്കോട്ട് വീട്ടിൽ അതുൽകൃഷ്‌ണ ( 20 ) പോങ്ങനാട് തോട്ടത്തിൽ വീട്ടിൽ ഷിജാറസ് (22), പുളിമൂട് രോഹിണിയിൽ അഖിൽ ( 22 ) എന്നിവരാണ് പൊലീസ് പിടിയിലായത്. പത്തോളം പേർ ഈ അക്രമ സംഘത്തിലുണ്ടായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ സുരേഷിന്റെ നിർദ്ദേശാനുസരണം കിളിമാനൂർ സി.ഐ കെ.ബി. മനോജ് കുമാർ, എസ് ഐ ജി. ബിജുകുമാർ, സി.പി.ഒമാരായ പ്രദീപ്, വിനീഷ്, അജേഷ്, ഷാഡോ ടീം അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘം വർക്കലയിൽ സുഹൃത്തുക്കളുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടുകയായിരുന്നു. ബാക്കി പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി സി.ഐ അറിയിച്ചു.