
തിരുവനന്തപുരം : അടുത്ത സാമ്പത്തിക വർഷത്തേക്ക് 27,000 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ആസൂത്രണ ബോർഡ് അംഗീകാരം നൽകി. കേന്ദ്ര സഹായം കൂടാതെയാണിത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായാണ് ആസൂത്രണ ബോർഡ് യോഗം ചേർന്നത്. കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിൽ നേരത്തെയുണ്ടായിരുന്ന പ്ലാൻ കട്ട് തുടരുമെന്നാണ് സൂചന. പദ്ധതിയുടെ നാലിലൊന്നോളം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. കൃഷി, ഗതാഗതം, ഗ്രാമ വികസനം എന്നിവയ്ക്ക് മതിയായ തുക വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗക്കാർക്കായി 9 ശതമാനത്തോളം തുക വകയിരുത്തിയെന്നാണ് സൂചന.