പോത്തൻകോട്: കന്യാകുളങ്ങരയിൽ കോൺഗ്രസ് - എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്‌തു. കന്യാകുളങ്ങര സ്വദേശികളായ മാഹീൻ (35 ),​ റിയാസ് (27),​ നിസാർ (33) എന്നിവരാണ് അറസ്റ്റിലായത്. സംഘ‍ർഷത്തിൽ എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.