crime

കാ​സ​ർ​കോ​ട്:​ ​ഹൊ​സ​ങ്ക​ടി​യി​ൽ​ ​എ​സ്.​ഡി.​പി.​ഐ​-​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​മ്മി​ൽ​ ​സം​ഘ​ർ​ഷ​മു​ണ്ടാ​യി.​ ​രാ​ത്രി​യു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​സ്ത്രീ​യ​ട​ക്കം​ ​എ​ട്ടു​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​അം​ഗ​ഡി​പ്പ​ദ​വി​ലെ​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​സു​ധാ​ക​ര​ൻ​ ​(33​),​ ​സു​കു​മാ​ര​ൻ​ ​(35​),​ ​സ​രി​ത​ ​(19​),​ ​എ​സ്.​ഡി.​പി.​ഐ​ ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​അം​ഗ​ഡി​പ്പ​ദ​വി​ലെ​ ​അ​ബൂ​ബ​ക്ക​ർ​ ​സി​ദ്ദീ​ഖ് ​(40​),​ ​സ​നാ​ഫ് ​(22​),​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ൻ​ ​ന​വാ​സ് ​(25​),​ ​ലീ​ഗ് ​പ്ര​വ​ർ​ത്ത​ക​ൻ​ ​സാ​ദി​ഖ് ​(45​)​ ​എ​ന്നി​വ​ർ​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​ഇ​വ​രെ​ ​മം​ഗ​ളൂ​രു​വി​ലെ​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.
12ാം​ ​വാ​ർ​ഡി​ൽ​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ ​ആ​ദ​ർ​ശി​ന്റെ​ ​വി​ജ​യ​ ​ആ​ഹ്ലാ​ദ​ ​പ്ര​ക​ട​ന​ത്തി​നി​ടെ​ ​ന​വാ​സി​ന്റെ​ ​വീ​ടി​ന് ​നേ​രെ​ ​പ​ട​ക്കം​ ​പൊ​ട്ടി​ക്കു​ക​യും​ ​ജ​ന​ൽ​ ​ഗ്ലാ​സ് ​എ​റി​ഞ്ഞു​ ​ത​ക​ർ​ക്കു​ക​യും​ ​ചെ​യ്തു​വെ​ന്ന് ​എ​സ്.​ഡി.​പി.​ഐ​ ​ആ​രോ​പി​ച്ചു.​ ​ഇ​തി​ന് ​സ​മീ​പ​ത്താ​യി​ ​മ​റ്റൊ​രു​ ​റോ​ഡി​ൽ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ​വി​ജ​യി​ച്ച​ ​എ​സ്.​ഡി.​പി.​ഐ​ ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ബ്ദു​ൽ​ ​ഹ​മീ​ദി​ന്റെ​ ​ആ​ഹ്ലാ​ദ​ ​പ്ര​ക​ട​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ചി​ല​ർ​ ​ന​വാ​സി​ന്റെ​ ​വീ​ട് ​ആ​ക്ര​മി​ക്കാ​ൻ​ ​ശ്ര​മി​ച്ച​വ​രെ​ ​പി​ന്തി​രി​പ്പി​ക്കു​ന്ന​തി​നി​ടെ​ ​ഇ​രു​വി​ഭാ​ഗം​ ​പ്ര​വ​ർ​ത്ത​ക​രും​ ​ആ​യു​ധ​ങ്ങ​ളു​മാ​യി​ ​ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.​ ​അ​തേ​സ​മ​യം​ ​ആ​ഹ്ലാ​ദ​ ​പ്ര​ക​ട​ന​ത്തി​നി​ടെ​ ​എ​സ്.​ഡി.​പി.​ഐ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​പ​രാ​തി.