photo

പാലോട്: നിയന്ത്രണംവിട്ട മോട്ടോർ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പാലോട് പനങ്ങോട് തടത്തരികത്ത് വീട്ടിൽ വിപിൻ (32) മരിച്ചു.കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ പനങ്ങോടുള്ള വീട്ടിൽ നിന്ന് ഭാര്യയുടെ വീടായ ചിതറയിലേക്ക് പോകുമ്പോൾ കൊല്ലായിൽ വച്ചായിരുന്നു അപകടം. അപ്പോൾതന്നെ വിപിൻ മരിച്ചു. എൽ.ഐ.സി യുടെ തിരുവനന്തപുരം യൂണിറ്റിലെ ജീവനക്കാരനാണ് . രാജിയാണ് ഭാര്യ. വിവാഹം കഴിഞ്ഞിട്ട് ഏഴുമാസമേ ആയിട്ടുള്ളൂ. പരേതനായ ബാബുവിന്റയും ഉഷയുടേയും രണ്ടു മക്കളിൽ മൂത്ത മകനാണ്. ആര്യ സഹോദരി.