vijumohan
വി.വിജുമോഹൻ.

ആര്യനാട്: ആര്യനാട് ഗ്രമാപഞ്ചായത്ത് ഭരണം അട്ടിമറിച്ച് വീണ്ടും അധികാരത്തിലെത്തിയ എൽ.ഡി.എഫിൽ നിന്നും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ ജില്ലാപഞ്ചായത്തംഗവുമായിരുന്ന വി. വിജുമോഹൻ വീണ്ടും പ്രസിഡന്റാകും. ഇതോടെ ആര്യനാട് ഗ്രാമ പഞ്ചായത്തിൽ മൂന്ന് തവണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാകുന്ന ബഹുമതിയും വിജുമോഹന് ലഭിക്കും. കൈവിട്ട ഗ്രാമ പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാൻ വി. വിജുമോഹനെ പ്രസിഡന്റ് പദവിയിലേക്ക് ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് പ്രചാരണം നടത്തിയത്. 18 അംഗ ഭരണസമിതിയിൽ12 സിറ്റുകൾ നേടിയാണ് ഇക്കുറി എൽ.ഡി.എഫ് മുന്നണി അധികാരത്തിലെത്തിയത്സി. സി.പി.എം-10, സി.പി.ഐ-2, കോൺഗ്രസ് -5, സ്വതന്ത്രൻ -1 എന്നിങ്ങനെയാണ് കക്ഷിനില. പഞ്ചായത്തിൽ സി.പി.എമ്മിന് മാത്രം ഭരണത്തിലെത്താമെനതാണ് ഇപ്പോഴത്തെ അവസ്ഥ. പാലൈക്കോണം വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. രാധാകൃഷ്ണന്റെ പിൻതുണകൂടിയാകുമ്പോൾ എൽ.ഡി.എഫിന് 13 പേരുടെ പിൻതുണയാകും.