free

വെഞ്ഞാറമൂട് : കഴിഞ്ഞ ദിവസം വീശിയ കാറ്റിൽ പ്രദേശത്ത് നിരവധി സ്ഥലങ്ങളിൽ നാശ നഷ്ടം. വെഞ്ഞാറമൂട്, കല്ലറ, കിളിമാനൂർ പ്രദേശങ്ങളിലെ വിവിധയിടങ്ങളിൽ വീടുകൾക്ക് മുകളിലേക്കും, ഇലക്ട്രിക് കമ്പികൾക്കു മുകളിലേക്കും മരങ്ങൾ ഒടിഞ്ഞു വീണു. പോങ്ങനാട് മലയ്ക്കൽ രാധാകൃഷ്ണൻ നായരുടെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. വിവിധയിടങ്ങളിൽ മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു.