
മുടപുരം : എം.ആർ. രവിയുടെ ഒന്നാം അനുസ് മരണയോഗവും സി.ഡി പ്രകാശനവും മുരുക്കുംപുഴ ജംഗ്ഷനിൽ നടന്നു. അനുസ്മരണയോഗം ഉദ്ഘാടനവും മെമന്റൊ വിതരണവും ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. മുഖ്യഅനുസ്മരണ പ്രഭാഷണവും ലൈബ്രറിയിലേക്കുള്ള പുസ്തക വിതരണവും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ നിർവഹിച്ചു. എം.ആർ. രവി മെമ്മോറിയൽ കൂട്ടായ്മയുടെ വകയായി എം.ആർ. രവി തുടക്കമിട്ട ഇടവിളാകം ചിന്താസാംസ്കാരിക മിതിയുടെ ലൈബ്രറിയിലേക്കാണ് ആയിരം പുസ്തകങ്ങൾ വിതരണം ചെയ്തത്. അജയൻ ചിറയിൻകീഴ്, ഷാജഹാൻ ഇ.എം.എസ്, റെജു,സബ് ഇൻസ്പെക്ടർ ഷാനിരാജ് എന്നിവരെ ആദരിച്ചു. അഡ്വ. ആർ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി. ജോയി എം.എൽ.എ, കയർഫെഡ് ചെയർമാൻ അഡ്വ. എൻ. സായികുമാർ, ഡി.സി.സി സെക്രട്ടറി കെ.എസ്. അജിത് കുമാർ, ജനതാദൾ (എസ്) മുൻ സംസ്ഥാന സെക്രട്ടറി പ്രദീപ് ദിവാകരൻ, ഇടവിളാകം ഷംനാദ്, റസൽ സബർമതി തുടങ്ങിയവർ സംസാരിച്ചു. അഡ്വ. ഭാസി മുരുക്കുംപുഴ സ്വാഗതവും എൻ.ആർ. രജിലാൽ നന്ദിയും പറഞ്ഞു.