mala

തിരുവനന്തപുരം: ഡിസംബർ 26ന് ശേഷം (മകരവിളക്ക് ഉത്സവ കാലത്ത്) ശബരിമല ദർശനത്തിനെത്തുന്നവർക്ക് കൊവിഡ് 19 ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു വാർത്താകുറിപ്പിൽ അറിയിച്ചു.

48 മണിക്കൂറിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റാണ് കൈയ്യിൽ കരുതേണ്ടത്. ഡിസംബർ 31 മുതൽ ജനുവരി 19 വരെയാണ് മകരവിളക്ക് ഉത്സവകാലം.ഇതില്ലാതെ വരുന്ന ഭക്തരെ മല കയറാൻ അനുവദിക്കില്ല.
ദേവസ്വം ബോർഡിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ ശബരിമല തീർത്ഥാടന സമയത്ത് സർക്കാർ 20 കോടി രൂപ നൽകി. ഇതുൾപ്പെടെ ആറുമാസത്തിനിടെ 50 കോടി രൂപയാണ് ബോർഡിന് കൈമാറിയത്.