
തിരുവനന്തപുരം: ജനകീയ കവിതാവേദിയുടെ പുനലൂർ ബാലൻ സാഹിത്യ പുരസ്‌കാരത്തിന് മലയാലപ്പുഴ സുധൻ അർഹനായി. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഡോ. സി. ഉണ്ണികൃഷ്ണൻ ചെയർമാനും ബാബു പാക്കനാർ, എൻ.പി. ചന്ദ്രശേഖരൻ, വിനോദ് വൈശാഖി, കെ.കെ. ബാബു എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്. ജനുവരി 3ന് എം. എൻ. വി.ജി അടിയോടി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി അഡ്വ. കെ. രാജു അവാർഡ് സമ്മാനിക്കും. നവാഗത പ്രതിഭകൾക്കായി ഏർപ്പെടുത്തിയ ഗീതാഹിരണ്യൻ പുരസ്‌കാരം കവി ഷൈന കൈരളിക്ക് സമ്മാനിക്കും.