നെയ്യാറ്റിൻകര: സെക്രട്ടറിയേറ്റിലെ ജീവനക്കാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിമൂട്, കോട്ടയ്ക്കൽ വലിയവീട്ടിൽ ബിജു (43) വിനെയാണ് കഴിഞ്ഞ ദിവസം രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നിയമസഭയിലെ എൻജിനിയറിംഗ് വിഭാഗത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായിരുന്നു . ഭാര്യയും മക്കളും രാവിലെ പളളിയിൽ പ്രാർത്ഥനയ്ക്കു പോയ സമയത്താണ് സംഭവം. അവർ മടങ്ങി വന്നപ്പോൾ ബിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ പ്രീത. പ്ലസ് വണ്ണിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു മക്കളുണ്ട്.