
കടയ്ക്കാവൂർ: ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അഞ്ചുതെങ്ങ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാവ് സുശീലാ ഗോപാലനെ അനുസ്മരിച്ചു. ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ട്രഷറർ അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി ട്രഷറർ സി. പയസ്, കയർ സെന്റർ സംസ്ഥാന കമ്മിറ്റിയംഗം വി. ലൈജു, ജില്ലാ കമ്മിറ്റിയംഗം ബി. ബേബി, മത്സ്യതൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ആർ. ജറാൾഡ് തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ബി.എൻ. സൈജു രാജ് സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ലിജാ ബോസ് നന്ദിയും പറഞ്ഞു.