geetha-kumari

കല്ലമ്പലം: സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ സ്ത്രീകളിൽ ഒരാൾ മരിച്ചു. ഞാറയിൽക്കോണം അമ്പിളിമുക്കിനു സമീപം ആലുകുഴി കുന്നുംപുറത്തു വീട്ടിൽ ശ്രീകണ്ഠന്റെ ഭാര്യ ഗീതാകുമാരി (54) ആണ് മരിച്ചത്. അമ്പിളിമുക്ക് കുന്നിൽ വീട്ടിൽ റീന (40) തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 ന് കരിമ്പുവിളമുക്കിനു സമീപം വച്ചായിരുന്നു അപകടം. ഇരുവരും സ്കൂട്ടറിൽ റേഷൻ വാങ്ങാനായി പോകുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കവേ കുഴിയിൽ വീണ് സ്കൂട്ടർ മറിയുകയായിരുന്നു. റോഡിൽ തലയിടിച്ച് പരിക്കേറ്റ ഗീതാകുമാരിയെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. റീനയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. കളിയിക്കവിള പാലിയോട് സ്വദേശിനിയാണ് ഗീതാകുമാരി. ഇവിടെ വാടകയ്ക്കാണ് താമസം. ടാപ്പിംഗ് തൊഴിലാളിയാണ്. മക്കൾ: ശ്രീകാന്ത്, ശ്രീഗീത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.

ഫോട്ടോ: മരിച്ച ഗീതാകുമാരി