church

വെഞ്ഞാറമൂട്: ആത്മ സമർപ്പണത്തിന്റെ നിർവൃതിയിൽ തിരുപ്പിറവി ദൃശ്യങ്ങളുമായി ക്രിസ്തുമസിനെ വരവേൽക്കാൻ പിരപ്പൻകോട് സെന്റ് ജോൺസ് ദേവാലയം ഒരുങ്ങി. ആഘോഷ പരിപാടികൾ ഫാ. ജോസ് കിഴക്കേടത്ത് ഉദ്ഘാടനം ചെയ്തു. ക്രിസ്തുമസിനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ദേവാലയത്തിൽ നടത്തിയിരിക്കുന്നത്. ഉണ്ണിയേശുവിന്റെ കാലിത്തൊഴുത്തിലെ ജനനത്തെ അനുസ്മരിക്കുന്ന പുൽക്കൂടുകളും, ക്രിസ്തുമസ് ട്രീകളും, വിളക്കുകളും തിരുപിറവിയുടെ ദൃശ്യങ്ങളും ദേവാലയത്തിൽ ഒരുക്കി കഴിഞ്ഞു. ക്രിസ്തുമസ് സന്ദേശവുമായി കരോൾ സംഘങ്ങൾ വീടു വീടാന്തരം സന്ദർശനം ആരംഭിച്ചു. ക്രിസ്തുമസ് ദിനത്തിൽ നടക്കുന്ന പിറവി അനുസ്മരണ തിരുകർമ്മങ്ങൾക്ക് ഫാ. ജോസ് കിഴക്കേടത്ത് കാർമ്മികത്വം വഹിച്ച് ക്രിസ്തുമസ് സന്ദേശം നൽകും. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആർഭാടങ്ങൾ കുറച്ച് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്രിസ്തുമസ് ദിനാഘോഷം.