train

പുതിയ വികസന നയവുമായി റെയിൽവേ

തിരുവനന്തപുരം:കയറാനാളുണ്ടെങ്കിൽ ആ റൂട്ടിലേക്ക് ഉടൻ അഡിഷണൽ ട്രെയിൻ ഓടിക്കും. രണ്ടു ട്രെയിനുകളിലായി യാത്രക്കാരെ വിഭജിച്ച് ഒന്നിനു പിന്നാലെ മറ്റൊന്ന് സർവീസ് നടത്തും. യാത്രക്കാർ വെയിറ്റിംഗ് ലിസ്റ്റിനെ ഭയക്കേണ്ട. ഇതിന് അധിക തുക ഈടാക്കില്ല. തത്ക്കാൽ, പ്രീമിയം തത്കാൽ തുടങ്ങി കൂടിയ നിരക്കുള്ള ടിക്കറ്റുകൾ വേണ്ട.

റെയിൽവേയുടെ പുതിയ വികസനപദ്ധതി അടുത്ത വർഷം നടപ്പാക്കുന്നതോടെയാണ് ഈ പരിഷ്കാരം. നിലവിൽ, പ്രതിവർഷം 880 കോടി യാത്രക്കാരുണ്ട്.പുതിയ സംവിധാനം വരുന്നതോടെ, ഇത് 1220 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷ.

റെയിൽവേയെ കൂടുതൽ ലാഭകരവും ജനകീയവുമാക്കാനുള്ള നിർദ്ദേശങ്ങളാണ് ദേശീയ റെയിൽവേ പദ്ധതിയിൽ. ഇതിന്റെ കരട് പുറത്തിറക്കി. ചർച്ചയ്ക്ക് ശേഷം അടുത്ത ബഡ്ജറ്റിൽ ഉൾപ്പെടുത്തുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു.

നിലവിൽ 90 ശതമാനം ബുക്കിംഗും ഒാൺലൈനായാണ്. ടിക്കറ്റ് വിൽപന പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. പാസഞ്ചർ ട്രെയിനിലേത് ഉൾപ്പെടെ തിരക്കറിയാനും സംവിധാനമുണ്ട്. പ്രതിവർഷം 1089 സ്പെഷ്യൽ ട്രെയിൻ ഒാടിക്കുന്നു. തത്കാൽ തുടങ്ങിയ അടിയന്തര ടിക്കറ്റുകളുടെ വിൽപനയുടെ കണക്കുമുണ്ട്. ഇൗ ഡേറ്റകളെല്ലാം ഉൾപ്പെടുത്തി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികത വിദ്യ ഉപയോഗിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുക.

വികസനം ഇങ്ങനെ

കൊവിഡിൽ നഷ്ടം 47000 കോടി

കൊവിഡ് മൂലം യാത്രാ ട്രെയിൻ വരുമാനത്തിൽ റെയിൽവേയ്ക്കുണ്ടായ നഷ്ടം 47000 കോടി രൂപ. 53000 കോടിയാണ് പ്രതീക്ഷിച്ച വാർഷിക വരവ്. ഇൗ വർഷം ഇതുവരെ കിട്ടിയത് 4600 കോടി. 1089 സർവീസ് പുനരാരംഭിച്ചു. ഇനിയും 700 ലേറെ ട്രെയിനുകൾ ഒാടാനുണ്ട്.