des20a

ആറ്റിങ്ങൽ: മോദി സർക്കാരിന്റെ കാർഷിക നിയമങ്ങളിലും പാചക വാതക വിലവർദ്ധനവിലും പ്രതിഷേധിച്ച് കോൺഗ്രസ് സേവാദൾ ആറ്റിങ്ങൽ ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ ആറ്റിങ്ങൽ പോസ്റ്റ് ഓഫീസ് പിക്കറ്റ് ചെയ്തു. സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജെ. സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്തു. സേവാദൾ ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് എം. താഹിർ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന ജന സെക്രട്ടറി കടയ്ക്കാവൂർ അശോകൻ, സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി പാലാംകോണംജമാൽ, ചിറയികീഴ് നിയോജക മണ്ഡലംപ്രസിഡന്റ് നിലയ്ക്കാമുക്ക് സുധീർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ആറ്റിങ്ങൽ സതീഷ്, തോട്ടവാരം ഉണ്ണികൃഷ്ണൻ, മഹിളാ സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഉഷ സ്റ്റീഫൻസൺ, എ. കെ. നഗർ സുനിൽ, വി.എസ്. പപ്പൻ, വക്കം സുധ, സൂനേജോ, കല്ലമ്പലം റാലി, ആറ്റിങ്ങൽ ജോസ് എന്നിവർ സംസാരിച്ചു.