kerala

തിരുവനന്തപുരം: കൊവിഡ് പ്രതിരോധിക്കാൻ ആയുർവേദത്തിലുള്ള വിവിധ ചികിത്സാ പദ്ധതികളെക്കുറിച്ച് വയനാട് ഫീൽഡ് ഔട്ട്രീച്ച് ബ്യൂറോ വെബിനാർ സംഘടിപ്പിച്ചു. ജില്ലാ ആയുർവേദ കൊവിഡ് റെസ്‌പോൺസ് സെൽ നോഡൽ ഓഫീസർ ഡോ. ടി.എൻ. ഹരി ശങ്കർ ക്ലാസ് എടുത്തു. ക്വാറന്റൈനിൽ കഴിയുന്നവർക്കായുള്ള 'അമൃതം', രോഗമുക്തി നേടിയവർക്ക് ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന 'പുനർജനി', ഗുരുതരാവസ്ഥയിലല്ലാത്ത കൊവിഡ് രോഗിക്കൾക്കായുള്ള ആയുർവേദയോഗ ചികിത്സാ പദ്ധതിയായ 'ഭേഷജം' തുടങ്ങിയ വിവിധ ചികിത്സാ പദ്ധതികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

കൽപറ്റ ഐ.സി.ഡി.എസ്. പ്രോജക്ടുമായി സഹകരിച്ചാണ് വെബിനാർ സംഘടിപ്പിച്ചത്. വയനാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ പ്രജിത്ത് കുമാർ, സി. ഉദയകുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എം.സി. ബാവ തുടങ്ങിയവർ സംസാരിച്ചു.