
ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ശിവഗിരി മഹാതീർത്ഥാടന വിളംബര പദയാത്രയ്‌ക്ക് മുന്നോടിയായുള്ള പീതാംബര ദീക്ഷ സമർപ്പണത്തിന് ഭക്തിനിർഭരമായ തുടക്കം. ശാർക്കര ക്ഷേത്രനഗരിയിലെ ശ്രീനാരായണഗുരുക്ഷേത്രമണ്ഡപത്തിൽ നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ ക്ഷേത്രാചാര്യൻ തിരുനല്ലൂർ പി. ബിജു കാശിമഠം ഭദ്രദീപം തെളിച്ച് പീതാംബര ദീക്ഷ സമർപ്പണത്തിനു തുടക്കം കുറിച്ചു.
യൂണിയൻ പ്രസിഡന്റ് സി. വിഷ്‌ണുഭക്തൻ, ഗുരുക്ഷേത്രസമിതി പ്രസിഡന്റ് ഡോ. ബി. സീരപാണി എന്നിവർ ആദ്യ പീതാംബര ദീക്ഷ ഏറ്റുവാങ്ങി. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ജലജതിനവിള, സലിത, ലതിക പ്രകാശ്, രമണി ടീച്ചർ വക്കം, രമകോളിച്ചിറ, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, ഉണ്ണിക്കൃഷ്ണൻ ഗോപിക, അജി കീഴാറ്റിങ്ങൽ, ഡോ. ജയലാൽ, ക്ഷേത്രകാര്യദർശി ജി. ജയചന്ദ്രൻ, പുതുക്കരി സിദ്ധാർത്ഥൻ, ഗോപിനാഥൻ തെറ്റിമൂല, ഭാഗി അശോകൻ, സന്തോഷ് പുതുക്കരി, എൻ. അശോകൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം ജിജു പെരുങ്ങുഴി എന്നിവർ യഥാക്രമം പീതാംബര ദീക്ഷയേറ്റുവാങ്ങി ഗുരു അരുൾ ചെയ്‌ത പഞ്ചശുദ്ധി വ്രതാനുഷ്ഠാനങ്ങൾക്കു തുടക്കമിട്ടു. നാളെ രാത്രി 7.30വരെ ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ മേൽശാന്തി മുടപുരം വിളയിൽ മഠത്തിൽ സനൽ പോറ്റി ഗുരുവിശ്വാസികൾക്ക് പീതാംബര ദീക്ഷ നൽകും. 25ന് രാവിലെ 7.30ന് ശാർക്കര ഗുരുക്ഷേത്രസന്നിധിയിൽ നിന്നും ശിവഗിരി മഹാസമാധി മണ്ഡപത്തിലേക്ക് തീർത്ഥാടന വിളംബര പദയാത്ര ആരംഭിക്കും. പീതവസ്ത്രധാരികളായ 88 തീർത്ഥാടകർ പദയാത്രയിൽ പങ്കെടുക്കും. ഗുരുവിഗ്രഹം വഹിച്ചുള്ള രഥം അകമ്പടി സേവിക്കും. ശിവഗിരി മഠത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചുള്ള വിളംബര പദയാത്രയിൽ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂവെന്ന് സംഘാടക സമിതി അറിയിച്ചു. ഫോൺ: 9447044220, 9447569512.