sreekandannair

മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിലെ കുറക്കട വാർഡിൽ നിന്ന് നാലാം തവണയും വിജയിച്ച് അഡ്വ. ആർ. ശ്രീകണ്ഠൻ നായർ. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ അദ്ദേഹം 1995ലാണ് ആദ്യ വിജയം നേടുന്നത്. 2000ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചു. 2010ൽ വിജയിച്ച അദ്ദേഹം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. 2016ൽ നടന്ന ജില്ലാ പഞ്ചായത്ത് കിഴുവിലം ഡിവിഷൻ ഉപതിരഞ്ഞെടുപ്പിലൂടെ അദ്ദേഹം ജില്ലാ പഞ്ചായത്ത് മെമ്പറായി. ഇത്തവണ അദ്ദേഹം പഞ്ചായത്ത് വൈസ് പ്രസിഡന്റാകുമെന്നാണ് വിവരം.