
ബാലരാമപുരം:ഫ്രാബ്സിന്റെ ആഭിമുഖ്യത്തിൽ ഫ്രാബ്സ് 2021 കലണ്ടർ പ്രകാശനവും ലോക ഗിന്നസ് റിക്കാർഡ് ജേതാവ് ഡോ.പി.കെ.കുമാറിനെയും ജനപ്രതിനിധികളെയും ആദരിക്കലും നടന്നു. കലണ്ടർ പ്രകാശനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.പി.കെ കുമാറിനെയും പുനർജനി പുനരധിവാസകേന്ദ്രം പ്രസിഡന്റ് ഷാസോമസുന്ദരത്തെയും ബാലരാമപുരം,പള്ളിച്ചൽ, വെങ്ങാനൂർ, ജില്ലാ-ബ്ലോക്ക് ഗ്രാമപഞ്ചായത്തിലെ ത്രിതല മെമ്പർമാരെയും നെയ്യാറ്റിൻകര എം.എൽ.എ ആൻസലൻ ആദരിച്ചു. ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബാലരാമപുരം സി.ഐ ജി.ബിനു, എസ്.ഐ വിനോദ് കുമാർ, പി.ആർ.ഒ ഭുവനചന്ദ്രൻ നായർ, ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്, എച്ച്.എ നൗഷാദ്, ആർ.അനിൽ, എസ്.രാജീവ്, ജില്ലാ പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് ഡി.സുരേഷ് കുമാർ, അഡ്വ.വിനോദ് കോട്ടുകാൽ, ഭഗത് റൂഫസ്, ബ്ലോക്ക് മെമ്പർമാരായ അഖില, ആർ.എസ്.വസന്തകുമാരി, അഡ്വ.എസ്.കെ.പ്രീജ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അഡ്വ.ഫ്രെഡറിക് ഷാജി, ടി.രാധാകൃഷ്ണൻ, ആർ.വി.രാജേഷ്, ഡി.എസ്.ശാരിക,സക്കീർ ഹുസൈൻ,കെ.പി.ഷീല,എൽ.ജോസ്,വി.മോഹനൻ,എസ്.ജോയി,എൽ.വി.പ്രസാദ്, കോട്ടുകാൽക്കോണം സുനിൽ, കെ.ഗോപിനാഥൻ, എസ്.മഞ്ചു എന്നിവർ സംസാരിച്ചു.