
തിരുവനന്തപുരം:സംസ്ഥാനത്തെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച 21905 അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. മുതിർന്ന അംഗത്തിന് ആദ്യം വരണാധികാരി സത്യവാചകം ചൊല്ലികൊടുക്കും. അദ്ദേഹം പിന്നീട് മറ്റുളളവരുടെ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകും.തുടർന്ന് ഇതേ അംഗത്തിന്റെ അദ്ധ്യക്ഷതയിൽ പുതിയ ഭരണ സമിതിയുടെ ആദ്യയോഗവും ചേരും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി നടത്തേണ്ടത്. അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് 28നാണ് ആരംഭിക്കുക.
മുനിസിപ്പാലിറ്റികളിലേയും കോർപ്പറേഷനിലെയും അദ്ധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 28നും ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യംക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 30നും നടക്കും.