rama

വെഞ്ഞാറമൂട്: കാറിടിച്ച് ബൈക്ക് യാത്രികനായ വെഞ്ഞാറമൂട് ശ്രീകൃഷ്ണ സ്‌പെയർ പാർട്സ് കട

ഉടമ ചടയമംഗലം പോരേടം കൗസ്തുഭത്തിൽ രാമചന്ദ്രൻ നായർ (57) മരിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നിന് കീഴായിക്കോണത്ത് വച്ചായിരുന്നു അപകടം. കാരേറ്റ് ഭാഗത്ത് നിന്നുവന്ന ബൈക്കിൽ എതിർ ദിശയിൽ നിന്നുവന്ന കാർ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപുത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ബന്ധുക്കളെത്തി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴ് മണിയോടെ മരിച്ചു. ഭാര്യ. മിനിമോൾ. മകൻ ശ്രീഹരി.