temp

തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾ ഒഴിവാക്കി ഉത്സവങ്ങൾ നടത്താൻ ബോർഡ് അനുമതി നൽകി. ഉത്സവം ആചാരപരമായ ചടങ്ങുകൾ മാത്രമാക്കി ചുരുക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ബോർഡിന്റെ ഉത്തരവിൽ പറയുന്നു. ഇക്കാര്യം ഉറപ്പ് വരുത്തേണ്ട ചുമതല ബന്ധപ്പെട്ട ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർമാർക്കും ഡെപ്യൂട്ടി കമ്മീഷണർമാർക്കുമാണ്

*ഉത്സവങ്ങളുടെ ഭാഗമായി പുറത്ത് പറയെടുപ്പിന് അനുമതിയില്ല. ക്ഷേത്ര കോമ്പൗണ്ടിനുള്ളിൽ പറയിടീൽ നടത്തുന്നതിന് അതത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർക്കായിരിക്കും ചുമതല. * ചടങ്ങുകളിൽ ആനകളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണം. ആവശ്യമായി വന്നാൽ ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടണം.

* അന്നദാനം പാടില്ല. സ്റ്റേജ് ഷോകളും സമ്മേളനങ്ങളും പൂർണമായി ഒഴിവാക്കണം

. * ക്ഷേത്ര പരിസരത്ത് ആൾക്കൂട്ടം പാടില്ല. നാലമ്പലത്തിനകത്ത് ഒരേ സമയം 50 പേരിൽ കൂടുതൽ ഉണ്ടാകരുത്.

*ക്ഷേത്രക്കുളങ്ങളിൽ കുളിക്കാൻ അനുമതി ഇല്ല.

*ശ്രീകോവിലിൽ നിന്ന് നേരിട്ട് പ്രസാദം നൽകരുത്.

* സ്‌പെഷ്യൽ ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണം.

*എല്ലാ ജീവനക്കാരും മാസ്‌ക്, കൈയ്യുറ, ഫേസ് ഷീൽഡ് എന്നിവ ധരിക്കണം. ജീവനക്കാർക്കും ഭക്തജനങ്ങൾക്കും കൈ കഴുകാനുള്ള സൗകര്യം ഒരുക്കണം.