
പാറശാല: തകർച്ചയുടെ വക്കിലെത്തി അപകട നിലയിലായിട്ടുള്ള ചെങ്കൽ പഞ്ചായത്തിലെ ഇലവങ്ങാമൂല പാലം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കീഴമ്മാകം വാർഡ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മുൻ എം.എൽ.എ ആർ.സെൽവരാജ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിയും ചെങ്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.ആർ.സൈമൺ, കീഴമ്മാകം വാർഡ് മെമ്പർ സി.റസലം, വ്ളാത്താങ്കര വാർഡ് മെമ്പർ ആർ.ജെ.ലാൽരവി,ചെങ്കൽ വാർഡ് മെമ്പർ എം.ജി.ജന്നർ,കീഴമ്മാകം പാടശേഖരസമിതി സെക്രട്ടറി ശശികുമാർ,കോൺഗ്രസ് കീഴമ്മാകം വാർഡ് പ്രസിഡൻറ് രമേഷ്കുമാർ,ബിനു ലാൽ ,റ്റൈറ്റസ്,കീഴമ്മാകം പ്രദീപ്,മോഹനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.