
അന്തിക്കാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ അന്തിക്കാട് പൊലീസ് അറസ്റ്റുചെയ്തു. താന്യം നടുപ്പറമ്പറമ്പിൽ വീട്ടിൽ സുമേഷ് എന്ന സുപ്പുട്ടനാണ് (34) അറസ്റ്റിലായത്. സുമേഷിന്റെ വീട്ടിൽ നടന്ന റെയ്ഡിൽ വാഹനങ്ങളുടെ ആർ.സി ബുക്കുകളും കണക്കിൽപ്പെടാത്ത പണവും കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. അന്തിക്കാട് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിൻറ്, എസ് ഐമാരായ കെ.എസ്. സുശാന്ത്, മണികണ്ഠൻ വി.എൻ, എ.എസ്.ഐ രഘുനന്ദനൻ എൻ.വി , എസ്.സി.പിഒമാരായ സാവിത്രി, മാധവൻ വി. എ , അജിത്ത് സി എസ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു