പുനലൂർ: കരവാളൂർ പഞ്ചായത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർ കൊവിഡ് ബാധിച്ചു മരിച്ചു. വട്ടമൺ, ദേവികോണം സ്വദേശിയായ ജോണിയാണ് (62) മരിച്ചത്. ഭാര്യയും മകനും കൊവിഡ് ചികിത്സയിലാണ്. ഇളയ മകന് രോഗബാധയില്ല.
അസ്വസ്ഥതകളും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് ദിവസം മുൻപ് ജോണി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് വീട്ടിലേക്ക് പോയി. ഇതിനിടയിലാണ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് അറിയുന്നത്. തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.