monal-gajar

വി​ന​യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഡ്രാ​ക്കു​ള​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ മോ​ണ​ൽ​ ​ഗ​ജ്ജ​ർ നാ​യി​ക​യാ​യി ചുവടുവച്ചത് ​.​ ​സു​ധീ​ർ​ ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ച​ ​ചി​ത്ര​ത്തി​ൽ​ ​മോ​ണ​ലി​ന്റെ​ ​വേ​ഷം​ ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​ഇ​താ​ ​താ​രം​ ​ഒ​രു​ ​തു​റ​ന്ന് ​പ​റ​ച്ചി​ൽ​ ​ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്.
മ​ല​യാ​ള​ ​ന​ട​നു​മാ​യു​ള്ള​ ​പ്ര​ണ​യ​പ​രാ​ജ​യ​മാ​ണ് ​തെ​ന്നി​ന്ത്യ​ൻ​ ​സി​നി​മ​ ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​കാ​ര​ണ​മാ​യ​തെ​ന്ന് ​ന​ടി​ ​പ​റ​യു​ന്നു.​ ​അ​ടു​ത്തി​ടെ​ ​ഒ​രു​ ​തെ​ലു​ങ്ക് ​റി​യാ​ലി​റ്റി​ ​ഷോ​യി​ൽ​ ​നി​ന്ന് ​പു​റ​ത്താ​യ​ ​താ​രം​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്കു​ ​ന​ൽ​കിയ​ ​അ​ഭി​മു​ഖ​ത്തി​ലാ​ണ് ​ഇ​ക്കാ​ര്യം​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.
'​മ​ല​യാ​ള​ത്തി​ലെ​ ​യു​വ​ന​ട​നു​മാ​യി​ ​ക​ടു​ത്ത​ ​പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​മു​ന്നോ​ട്ടു​ ​പോ​യി​ല്ല.​ ​ഞ​ങ്ങ​ൾ​ ​പി​രി​ഞ്ഞു.​ ​എ​ന്നാ​ൽ​ ​ആ​ ​വേ​ർ​പി​രി​യ​ൽ​ ​ജീ​വി​ത​ത്തി​ൽ​ ​മ​റ​ക്കാ​ൻ​ ​പ​റ്റാ​ത്ത​ ​ഒ​ന്നാ​യി​രു​ന്നു.​ ​അ​തോ​ടെ​ ​തെ​ന്നി​ന്ത്യ​ൻ​ ​സി​നി​മ​ക​ളി​ൽ​ ​അ​ഭി​ന​യി​ക്കേ​ണ്ടെ​ന്നു​ ​തീ​രു​മാ​നി​ച്ചു.​"​മോ​ണ​ൽ​ ​ഗ​ജ്ജ​ർ​ ​പ​റ​ഞ്ഞു.​ ​അ​ഞ്ച് ​വ​ർ​ഷം​ ​അ​ഭി​ന​യ​രം​ഗ​ത്ത് ​സ​ജീ​വ​മാ​യ​ ​താ​രം​ ​പെ​ട്ടെ​ന്ന് ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​സി​നി​മ​ക​ൾ​ ​ഉ​പേ​ക്ഷി​ച്ച് ​ഗു​ജ​റാ​ത്തി​ലേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്നു.​ 2018​ ​മു​ത​ൽ​ ​ന​ടി​ ​ഗു​ജ​റാ​ത്തി​ ​സി​നി​മ​ക​ളി​ൽ​ ​മാ​ത്ര​മാ​ണ് ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.​ ​ബി​ഗ് ​ബോ​സ് ​തെ​ലു​ങ്ക് ​നാ​ലാം​ ​പ​തി​പ്പി​ലെ​ ​പു​തി​യ​ ​സീ​സ​ണി​ലൂ​ടെ​ ​ന​ടി​ ​വീ​ണ്ടും​ ​പ്രേ​ക്ഷ​ക​ ​ശ്ര​ദ്ധ​നേ​ടി.​ ​പ​രി​പാ​ടി​ ​ഹി​റ്റാ​യ​തോ​ടെ​ ​ന​ടി​യെ​ ​തേ​ടി​ ​നി​ര​വ​ധി​ ​അ​വ​സ​ര​ങ്ങ​ളാ​ണ് ​സി​നി​മാ​ ​-​ ​സീ​രി​യ​ൽ​ ​രം​ഗ​ത്തു​നി​ന്നും​ ​വ​രു​ന്ന​ത്.​ 2017​ൽ​ ​തെ​ലു​ങ്കി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​ദേ​വ​ദാ​സി​യാ​ണ് ​ന​ടി​ ​അ​വ​സാ​നം​ ​അ​ഭി​ന​യി​ച്ച​ ​തെ​ന്നി​ന്ത്യ​ൻ​ ​ചി​ത്രം.