pic

എം.ടി.വാസുദേവൻനായരുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വൈശാലി. 1988ൽ പുറത്തിറങ്ങിയ പുരാണകഥ പറയുന്ന ഈ ചിത്രം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. സഞ്ജയ് - സുപർണ താരജോഡികളുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോൾ ‘വൈശാലി’യെ അനുസ്മരിപ്പിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ ഋശ്യശൃംഗനെയും വൈശാലിയെയുമാണ് ഫോട്ടോഷൂട്ടിൽ പുനഃരവതരിപ്പിക്കുന്നത്. ദമ്പതികളായ അഭിജിത് ജിത്തുവും മാകു മായയുമാണ് ഫോട്ടോഷൂട്ടിലെ മോഡല്‍സ്. മിഥുൻ സാർക്കരയുടേതാണ് ആശയവും ഫോട്ടോസും. വൈശാലിയിലെ ഈ രംഗങ്ങൾ പകർത്തണമെന്ന് ആശയം തോന്നിയപ്പോൾ തന്റെ പ്രിയ സുഹൃത്തുക്കളോട് പറയുകയും അവർ സമ്മതിക്കുകയുമായിരുന്നുവെന്നുമാണ് മിഥുൻ പറയുന്നത്. വെെശാലിയിലെ കേന്ദ്ര കഥാപാത്രങ്ങളായ വെെശാലിയും ഋശ്യശൃംഗനും തമ്മിലുള്ള പ്രണയരംഗങ്ങളാണ് മിഥുൻ സർക്കാര എന്ന യുവാവ് തന്റെ സുഹൃത്തുക്കളിലൂടെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ഫോട്ടോഷൂട്ട് ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

pic