samskritham

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇന്നലെ സത്യപ്രതിജ്ഞ നടന്നപ്പോൾ ചില അംഗങ്ങൾ സത്യവാചകം ചൊല്ലിയത് സംസ്‌കൃതത്തിൽ. ബി.ജെ.പി അംഗങ്ങളാണ് കൂടുതലും സംസ്‌കൃതത്തിൽ പ്രതിജ്ഞയെടുത്തത്. തിരുവനന്തപുരം കോർപറേഷനിൽ കരമന വാർഡിൽ നിന്ന് ജയിച്ച മഞ്ജു, കാരോട് പഞ്ചായത്ത് വേങ്കവിള വാർഡിലെ സജി, വാടാനപ്പള്ളി 14ാം വാർഡിലെ ആശ, കോട്ടയം അയ്മനം പഞ്ചായത്തിലെ ദേവകി തുടങ്ങിയവരെല്ലാം സംസ്‌കൃതത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്.