
തിരുവനന്തപുരം: ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസിൽ 10, 12 ക്ലാസുകളുടെ ഇന്നത്തെ പഠനസമയം പുനഃക്രമീകരിച്ചു. സപ്ലിമെന്ററി പരീക്ഷയുള്ളതിനാൽ പ്ലസ്ടു ക്ലാസുകൾ ഇന്നുണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ രാവിലെ നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റിവച്ചതിനാൽ രാവിലെ എട്ട് മുതൽ 11.30 വരെ പ്ലസ്ടു ക്ലാസുകൾ സംപ്രേഷണം ചെയ്യും.
പത്താം ക്ലാസിന്റെ രാവിലെയുള്ള ക്ലാസുകൾ ഇന്ന് മാത്രം രാവിലെ 11 മുതൽ 12.30 വരെയായിരിക്കും. മറ്റു സമയങ്ങളിൽ മാറ്റമില്ല. നാളെ രാവിലെ 8 മുതൽ 10 വരെ പ്ലസ്ടുകാർക്ക് ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, പൊളിറ്റിക്കൽ സയൻസ് ക്ലാസുകളുണ്ടായിരിക്കും.