general

ബാലരാമപുരം:ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ സത്യപ്രതിജ്ഞ ചെയ്ത് മെമ്പർമാർ അധികാരമേറ്റു.സിറ്റി റേഷനിംഗ് ഓഫീസറും വരണാധികാരിയുമായ വർഗീസ് മുതിർന്ന പഞ്ചായത്ത് അംഗം എൽ.ഡി.എഫിലെ (ജനതാദൾ-എസ്)​ പാലച്ചൽക്കോണം വാർഡിലെ വത്സലകുമാരിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.മറ്റ് 19 മെമ്പർമാർക്കും വത്സലകുമാരിയാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.എൽ.ഡി.എഫ്,​ ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പഞ്ചായത്തിലെത്തിയത്.പഞ്ചായത്തിലെ മുൻ പ്രസിഡന്റുമാരായ സി.പി.എമ്മിലെ കെ.പി.ഷീലയും യു.ഡി.എഫ് റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ച ജനകീയമുന്നണിയിലെ എം.രവീന്ദ്രനും ബാലരാമപുരം പഞ്ചായത്ത് മുൻ സെക്രട്ടറി കെ.ഗോപിനാഥൻ തലയൽ വാർഡിനെ പ്രതിനിധീകരിച്ച് ജനപ്രതിനിധിയായെന്ന പ്രത്യേകതയും പുതിയ ഭരണസമിതിക്കുണ്ട്.ചരിത്രത്തിൽ ആദ്യമായി എസ്.ഡി.പി.ഐ അക്കൗണ്ട് തുറന്ന ടൗൺ വാർഡിലെ സക്കീർ ഹുസൈനും ഭരണസമിതിയിലുണ്ട് ഈ മാസം 30 ന് രാവിലെ 10ന് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് രണ്ടിന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും.സെക്രട്ടറി ബിജുകുമാറിന്റെ നേത്യത്വത്തിൽ ആദ്യ കൗൺസിൽ യോഗവും നടന്നു.പള്ളിച്ചൽ പഞ്ചായത്തിലും 23 മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് ഭരണച്ചുമതല ഏറ്റെടുത്തു.മുതിർന്ന അംഗവും കോൺഗ്രസ് നേതാവുമായ പെരിങ്ങമല വിജയന് ജില്ലാ സർവ്വേ സൂപ്രണ്ട് സലിം സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് കോൺഗ്രസ് നേതാവ് മറ്റ് മെമ്പർമാർക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ബി.ജെ.പി ,​എൽ.ഡി.എഫ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയാണ് വെടിവെച്ചാൻകോവിലിലെ സത്യപ്രതിജ്ഞാ വേദിയിലെത്തിയത്. കല്ലിയൂർ പഞ്ചായത്തിലും 21 അംഗ ഭരണസമിതി അധികാരമേറ്റൂ.