
ഫൈനൽസിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന 'രണ്ട്' ന്റെ പൂജയും സ്വിച്ചോണും ഏറ്റുമാനൂരിൽ നടന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ,അന്ന രേഷ്മ രാജൻ, ഇന്ദ്രൻസ്, ടിനി ടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, രാജേഷ് ശർമ്മ, മുസ്തഫ, സ്വരാജ് ഗ്രാമിക, ബാബു അന്നൂർ, വിഷ്ണു ഗോവിന്ദ്, രഞ്ജി കാങ്കോൽ, മാല പാർവ്വതി, മറീന മൈക്കിൾ, മമിത ബൈജു , ശ്രീലക്ഷ്മി എന്നിവർ അഭിനയിക്കുന്നു. മാറി വരുന്ന ജാതിമതരാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപഹാസ്യത്തിൽ നോക്കിക്കാണുന്ന സിനിമയാണ് രണ്ട്. കഥ, തിരക്കഥ, സംഭാഷണം: ബിനുലാൽ ഉണ്ണി, ഛായാഗ്രഹണം:അനീഷ് ലാൽ.ആർ.എസ്, എഡിറ്റിംഗ്: മനോജ് കണ്ണോത്ത്, ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: ബിജിപാൽ, പി.ആർ.ഒ: അജയ് തുണ്ടത്തിൽ.