കിളിമാനൂർ:തദ്ദേശസ്ഥാപനങ്ങളിലെ അധികാരചിത്രം വ്യക്തമായതോടെ ഇനി അദ്ധ്യക്ഷൻമാരെ കണ്ടെത്താനുള്ള തിരക്കിലാണ് പാർട്ടികൾ.30നഅകം ഭരണസമിതികൾ ചുമതലയേൽക്കേണ്ടതുണ്ട്.അദ്ധ്യക്ഷസ്ഥാനം സംബന്ധിച്ച് മുന്നണികൾക്കുള്ളിൽ ചർച്ച ചെയ്തു ധാരണയായ ശേഷമാണ് പാർട്ടികൾ തിരഞ്ഞെടുപ്പിലേക്ക് കടന്നത്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ഒന്നിലധികം പേരെ കണ്ടെത്തിയാണ് സി.പി.എം തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാർ എന്നീ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാവുന്ന ഒന്നിലധികം പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്നാകും അന്തിമ പട്ടിക തയ്യാറാക്കുക. ഇത്തരത്തിൽ കണ്ടെത്തിയവരിൽ ആരെങ്കിലും പരാജയപ്പെട്ട ഇടങ്ങൾ ഉണ്ടങ്കിൽ അവിടെ ആരെ പരിഗണിക്കണമെന്ന് തീരുമാനിക്കേണ്ടതുണ്ട്. ചില ഇടങ്ങളിൽ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സ്വതന്ത്രരുൾപ്പെടെയുള്ളവരുടെ പിന്തുണയും ആവശ്യമാണ്.