udf

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നിയമത്തിനെതിരെ ദേശീയതലത്തിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാജ്ഭവനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് കൺവീനർ എം.എം. ഹസൻ അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

മാനവീയം വീഥിയിൽ നിന്നാരംഭിക്കുന്ന മാർച്ചിൽ യു.ഡി.എഫ് നേതാക്കൾക്ക് പുറമേ എം.പിമാർ, എം.എൽ.എമാർ, വിവിധ കർഷകസംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.