
നാഗർകോവിൽ: ശുചീന്ദ്രം സ്ഥാണുമാലയ സ്വാമി ക്ഷേത്രത്തിൽ ധനുമാസ ഉത്സവത്തിനായി ഇന്നലെ കൊടിയേറി. ഇന്നലെ രാവിലെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 9.40ന് ദിലീപ് നമ്പൂതിരി കൊടിയേറ്റി. 29നാണ് പ്രസിദ്ധമായ ശുചീന്ദ്രം തേരോട്ടം. മൂന്നാം ഉത്സവദിനമായ 23ന് രാത്രി 10.30ന് മക്കൾമാർ സന്ധിപ്പ് ചടങ്ങ് നടക്കും. 25ന് രാവിലെ അഞ്ചുമണിക്ക് പഞ്ചമൂർത്തി ദർശനം.ആറുമണിക്ക് ഗരുഡ വാഹനത്തിൽ എഴുന്നള്ളത്. 27ന് രാത്രി 10:30 ന് കൈലാസ പർവ്വതദർശനം. 29ന് രാവിലെ 8:30ന് തേരോട്ടം. ഉത്സവത്തോടനുബന്ധിച്ച് രാവിലെയും രാത്രിയും വിവിധ വാഹനങ്ങളിൽ സ്വാമി എഴുന്നള്ളത്ത് നടക്കും.