
വിതുര:വിതുര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊൻമുടി ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി അംഗങ്ങൾക്ക് 13 ഫേസ് ഷീൽഡുകൾ വിതരണം ചെയ്തു.പൊൻമുടി അപ്പർ സാനിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പാലോട് റേഞ്ച് ഒാഫീസർ അജിത് കുമാർ ഷീൽഡുകൾ ഏറ്റുവാങ്ങി. എൻ.എസ്.എസ് പ്രോഗ്രാം ഒാഫീസർ വെങ്കിടമൂർത്തി,പൊൻമുടി വനംസംരക്ഷണസമിതി സെക്രട്ടറിയും,ബീറ്റ് ഫോറസ്റ്റ് ഒാഫീസറുമായ പ്രസാദ്,എൻ.എസ്.എസ് വോളന്റിയർമാരായ അതുൽ,സ്വാലീഹ്,നിതിൻ,അക്ഷയ് എന്നിവർ പങ്കെടുത്തു.