
പൃഥ്വിരാജ് ചിത്രം വിമാനത്തിലൂടെ വെള്ളിത്തിരയലേക്ക് എത്തിയ നടിയാണ് ദുർഗ കൃഷ്ണ. തനി നാട്ടിൻപുറത്തുകാരിയായാണ് ദുർഗ മലയാളികളിലേക്ക് എത്തിയത്. തനി നാടൻ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകർക്ക് സുപരിചിതയായ താരം അടുത്തിടെ ഗ്ലാമർ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു. കയ്യിൽ എരിയുന്ന സിഗരറ്റുമായി വന്ന് ഗ്ലാമറസ് വേഷത്തിൽ തിളങ്ങിയ താരത്തിന്റെ മേക്കോവർ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു. താരത്തിന്റെ പെട്ടെന്നുള്ള രൂപമാറ്റമാണ് ആരാധകരെ ആദ്യം അമ്പരപ്പിച്ചത്. സോഷ്യൽ മീഡിയയിൽ ദുർഗ സജീവമാണ്. ഇപ്പോൾ ഇതാ തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അർജുൻ രവീന്ദ്രനാണ് ദുർഗയുടെ കാമുകൻ. കഴിഞ്ഞ നാലു വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. അർജുനും സിനിമാ മേഖലയുമായി ബന്ധമുള്ള വ്യക്തിയാണ്. കാമുകന്റെ പേര് എന്താണെന്നുള്ള ചോദ്യത്തിന് അർജുനുമൊത്തുള്ള ചിത്രമായിരുന്നു നടി മറുപടിയായി നൽകിയത്. യുവ സിനിമാ നിർമാതാവാണ് അർജുൻ. ഇതിനു മുമ്പും അർജുനുമൊത്തുള്ള ചിത്രങ്ങൾ നടി തന്റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു.മാസങ്ങൾക്ക് മുൻപും ഇതേ ചിത്രം ദുർഗ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അന്നും ഈ ചെറുപ്പക്കാരൻ ആരാണെന്നുള്ള ചോദ്യം ഉയർന്നുവന്നെങ്കിലും നടി കൃത്യമായ ഉത്തരം പറഞ്ഞിരുന്നില്ല. ക്ലാസിക്കൽ ഡാൻസർ കൂടിയായ ദുർഗ പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം റാം ആണ് ദുർഗയുടെ ഏറ്റവും പുതിയ പ്രോജക്ട്