arunima

തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടറായി പ്രൊഫ.ജി.അരുണിമ ചുമതലയേറ്റു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സെന്റർ ഫോർ വിമൻസ് സ്റ്റഡീസിലെ അദ്ധ്യാപികയായിരുന്നു. സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസ് ,ഏഷ്യൻ ആന്റ് ആഫ്രിക്കൻ ഏരിയ സ്റ്റഡീസ്, ക്യോട്ടൊ സർവ്വകലാശാല, നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി, ജർമ്മനിയിലെ കോളോൺ സർവകലാശാല, ജാദവ്പൂർ സർവകലാശാല എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറുമായിരുന്നു.'ദേയർ കംസ് പപ്പ: കോളോണിയലിസം ആന്റ് ദ ട്രാൻസ്‌ഫോർമേഷൻ ഓഫ് മാട്രിലിനി ഇൻ കേരള - 1850 -1940' എന്ന കൃതിയുടെ കർത്താവാണ്.